കക്കട്ടിൽ: (kuttiadi.truevisionnews.com) ബീഹാറിൽ ദുരൂഹത സാഹചര്യത്തിൽ തൂങ്ങി മരിച്ച ദേശീയ ബാസ്ക്കറ്റ് ബോൾ താരം ലിതാരയുടെ പാതിരപ്പറ്റിയിലെ വീട് സന്ദർശിച്ച് കൂടംകുളം ആണവ നിലയ വിരുദ്ധ സമരഭടൻ എസ് പി ഉദയകുമാർ .


വട്ടോളിയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അന്വേഷണം ഊർജിതമാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശക്തമായ ജനകീയ സമരങ്ങളിലൂടെ മാത്രമേ നീതി കൈവരിക്കാൻ കഴിയുവെന്നും ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തിയണപ്പൻ ചാലിൽ നടന്ന യോഗത്തിൽ ജസ്റ്റിസ് ടു ലിതാര കമ്മിറ്റി ചെയർമാൻ ടി നാരായണൻ വട്ടോളി അധ്യക്ഷനായി. മൊയ്തു കണ്ണങ്കോട്, ഡൽഹി കേളപ്പൻ, ഇ കെ ദിനേശൻ സംസാരിച്ചു.
Justice must be served; The government should take the initiative to intensify the investigation into Litara's death - SP Udayakumar