തൊട്ടിൽപ്പാലത്തെ വയോധികയുടെ മരണം കൊലപാകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തൊട്ടിൽപ്പാലത്തെ വയോധികയുടെ മരണം കൊലപാകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
May 23, 2023 09:45 PM | By Susmitha Surendran

കുറ്റ്യാടി: തൊട്ടിൽപ്പാലത്തെ വയോധികയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. തൊട്ടിൽപ്പാലം പൂക്കാട് കണ്ടോത്തറമ്മൽ ഖദീജയെയാണ് (78) വീടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ നെഞ്ചിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലേറ്റ ശക്തമായ ക്ഷതത്തെ തുടർന്ന് ഇരു ഭാഗത്തേയും വാരി എല്ലുകൾ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

മാനസിക അസ്വാസ്ഥ്യമുള്ള പേര മകളുടെ അക്രമത്തിനിടയിലാണ് ഖദീജ കൊല്ലപ്പെട്ടത്. ഇവർ ചികിത്സയിലാണ്. ഖദീജയുടെ പേര മകളുടെ മാനസിക നില തൃപ്തികരമായാൽ 302 വകുപ്പനുസരിച്ച് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഖദീജയുടെ മകൾ അസ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വീടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ഖദീജയെ കണ്ടെത്തിയത്.

വായിൽ നിന്നും, മൂക്കിൽ നിന്നും രക്തം പുറത്ത് വന്ന നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി ഡോക്ടർ അറിയിക്കുകയായിരുന്നു.

തുടർന്നാണ് തൊട്ടിൽപ്പാലം സി.ഐ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഖദീജയുടെ പേരമകൾക്ക് മാനസിക പ്രശ്നമുള്ളതായി നാട്ടുകാർ പറയുന്നു.

സംഭവ സമയത്ത് വീട്ടിൽ വെച്ച് മനസിക അസ്വസ്ഥത പ്രകടിപ്പിച്ച പേരമകളെ ബന്ധുക്കൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിക്ക് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

The death of an elderly woman in Tottilpalam is a murder; Postmortem report out

Next TV

Related Stories
കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

Jul 8, 2025 11:19 AM

കോൺഗ്രസ് ശില്പശാല; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ട -കെ.പ്രവീണ്‍ കുമാര്‍

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്ന് കെ.പ്രവീണ്‍...

Read More >>
കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

Jul 7, 2025 06:58 PM

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണം -വിമൺ ഇന്ത്യ മൂവ്മെന്റ്

കുറ്റ്യാടിയിലെ രാസലഹരി; അന്വേഷണം ശക്തമാക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ്...

Read More >>
ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

Jul 7, 2025 06:26 PM

ദീപം തെളിഞ്ഞു; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ പ്രകാശിക്കുന്നു

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മിനിമസ്റ്റ് ലൈറ്റുകൾ...

Read More >>
സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

Jul 7, 2025 05:04 PM

സമൂഹ മനസാക്ഷിയെ ഉണർത്താൻ; ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക വേദി

ലഹരി വിരുദ്ധ റീൽ മേക്കിംങ്ങ് മത്സരവുമായി സബർമതി സാംസ്കാരിക...

Read More >>
 ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് സപെഷ്യൽ റേഷൻ അലോട്ട്മെന്റ്  നൽകണം -എ ഐ ടി യു സി

Jul 7, 2025 01:41 PM

ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് സപെഷ്യൽ റേഷൻ അലോട്ട്മെന്റ് നൽകണം -എ ഐ ടി യു സി

ഓണത്തിന് മുൻ ഗണേതര വിഭാഗത്തിന് റേഷൻ അലോട്ട്മെന്റ് നൽകണം -എ ഐ ടി യു സി...

Read More >>
വീൽ ചെയർ കൈമാറി; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് നൻമയുടെ കൈത്താങ്ങ്

Jul 7, 2025 12:50 PM

വീൽ ചെയർ കൈമാറി; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് നൻമയുടെ കൈത്താങ്ങ്

കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് നൻമയുടെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall