കുറ്റ്യാടി : (kuttiadinews.in) അധ്യാപക ശാക്തീകരണ പരിപാടിയിലെ നിറസാന്നിധ്യവും എസ് ആർ ജി അംഗവുമായ ഓർക്കാട്ടേരി കെ എം എച്ച് എസ് എസിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ കെ രാധാകൃഷ്ണന് യാത്രയയപ്പ് നൽകി. കുന്നുമ്മൽ ബി ആർസി യുടെ അവധിക്കാല പരിശീലന പരിപാടിയിലാണ് സഹ അധ്യാപകർ ചേർന്ന് യാതായയപ്പ് നൽകിയത്.
അഷ്‌റഫ് പടയൻ പരിപാടി ഉദ്ഘാടനം ചെയ്തു.പി കെ അനീഷ് അധ്യക്ഷനായി. പി ടി ജനീഷ്, പി ബീന, രാജൻ കുളങ്ങര, പി പവിത്രൻ, ബി പി പ്രിബു, ടി ജെറോം ഫെർണാണ്ടസ്, ടി കെ ഷെറിൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു
Farewell to the teacher of Orkhatteri KMHSS