കുറ്റ്യാടി: (kuttiadinews.in) കരണ്ടോട്, കുളങ്ങരതാഴ, നെല്ലിക്കണ്ടി, നീലേച്ചുകുന്ന് ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാകുന്നു .നീലേച്ചുകുന്നിലെ സൂപ്പർ മാർക്കറ്റിൽ കാട്ടുപന്നി ഓടി കയറി കടയ്ക്കുള്ളിൽ രണ്ട് വട്ടം ഓടിയ ശേഷം പന്നി പുറത്തേക്ക് പോയി. നാശനഷ്ടം ഒന്നുമിലായിരുന്നു .
കഴിഞ്ഞ ദിവസമാണ് സംഭവം. കുരാറകുന്ന് ,കരണ്ടോട്, നെല്ലിക്കണ്ടി ഭാഗത്തെ ചെറുകാടുകളിൽ നിന്നാണ് കാട്ടുപന്നികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. നെല്ലിക്കണ്ടിയിലെ പി പി ദിനേശൻ, പി പി നിഷ എന്നിവരുടെ സ്ഥലത്തെ വാഴ, ചേമ്പ്, മഞ്ഞൾ, എന്നിവയും കരണ്ടോട്, പാറച്ചാലിൽ മൂസ ഹാജിയുടെ സ്ഥലത്തെ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വിളകളും കാട്ടു പന്നി നശിപ്പിച്ചു. പന്നി ശല്യം കാരണം പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ നാട്ടുകാർ ഭയപ്പെടുന്ന അവസ്ഥയാണ്.
wild boar nuisance; A wild boar ran into the supermarket in Neelechukunn; Agricultural crops were also destroyed