കുറ്റ്യാടി : (kuttiadinews.in) ഹോമിയോപ്പതി വകുപ്പിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും (ഹോമിയോപ്പതി) സ്റ്റാര്‍സ് കോഴിക്കോടും സംയുക്തമായി നെല്ലിക്കുന്ന് കുടില്‍പാറ കോളനിയില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്ബും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാര്‍സ് കോഴിക്കോട് ഡയറക്ടര്‍ ഫാ.ജോസ് പ്രകാശ് മുഖ്യാതിഥിയായി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാൻ ഡെന്നിസ് തോമസ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ബീനേഷ്.പി ,ഡോ.നിഖില.വി എന്നിവര്‍ പ്രസംഗിച്ചു.ഡോ.കെ .ജഗദീശൻ ബോധവത്ക്കരണ ക്ലാസെടുത്തു. സ്റ്റാര്‍സ് കോഴിക്കോട് പ്രോജക്‌ട് മാനേജര്‍ റോബിൻ മാത്യു സ്വാഗതം പറഞ്ഞു.
Medical camp and awareness