കുറ്റ്യാടി: കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ ഓടുന്ന രണ്ട് ബസുകൾ മത്സരയോട്ടം നടത്തി കൂട്ടിയിടിച്ച സംഭവത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ബസ്സ് ഡ്രൈവർമാരായ പാലേരി സ്വദേശി രജികുമാർ ടി കെ , കായക്കൊടി സ്വദേശി പ്രേമദാസ് എന്നിവരുടെ ലൈസൻസ് ആണ് 3 മാസത്തേക്ക് സസ്പെൻ്റ് ചെയ്തത്.
3 ദിവസം എടപ്പാളിൽ ഐഡി ടി ആർ കേന്ദ്രത്തിൽ സുരക്ഷിത ഡ്രൈവിംഗ് സംബന്ധിച്ചുള്ള പരിശീലന ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ നന്മണ്ട ജോയിൻ്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസർ ഉത്തരവ് നല്കി.
കഴിഞ്ഞ ദിവസമാണ് നിറയെ യാത്രക്കാരുമായി വരികയായിരുന്ന ഇരു ബസ്സുകളും മത്സരയോട്ടം നടത്തി അപകടത്തിൽപെടുന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ടു ബസുകൾക്കും കേടുപാടുകൾ ഉണ്ടായി. യാത്രക്കാർക്ക് പരിക്കൊന്നുമില്ല.
Incident of buses racing and colliding; Drivers license suspended