കുറ്റ്യാടി:(kuttiadinews.in) കുറ്റ്യാടി അർബൻ ബേങ്ക്, ഇരുപതാം വാർഷികാഘോഷവും,സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്ര അയപ്പും നൽകി. പരിപാടി ബാങ്ക് ചെയർമാൻ കെ.പി അബ്ദുൾ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ കെ സി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ഊരത്ത് ഗ്രീൻവാലിയിൽ വച്ച് നടന്ന ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പി സത്യൻ, പി ഗോവിന്ദൻ എന്നിവർക്ക് യാത്രയയപ്പ് നൽകി.


അതുപോലെ കുറ്റ്യാടി അർബ്ബൻ ബേങ്കിൻ്റെ ഇരുപതാം വാർഷികത്തിൻ്റെ ഭാഗമായിഅപൂർവ്വരോഗ ബാധിതരായ ബാങ്ക് അംഗങ്ങൾക്ക് സമാശ്വാസ ധനസഹായം നൽകി. ഒപ്പം ചടങ്ങിൽപഴയ കാല ചെയർമാൻമാരെ ആദരിച്ചു.കെ.സി ബാലകൃഷ്ണൻ, കെ.ടി ജയിംസ്, കെ.പി.രാജൻ, കെ.സി കുഞ്ഞമ്മദ്കുട്ടി, ടി പി ആലി, ജനറൽ മാനേജൻ വി കെ പ്രവീൺ കുമാർ, കെ.പി അബ്ദുൾ റസാഖ്, ടി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Kuttyadi Urban Bank; Anniversary celebration and send off to retiring employees.