ലൈംഗിക അതിക്രമം; നടിയുടെ പരാതിയിൽ ജയിലിലായ കായക്കൊടി സ്വദേശിക്ക് ജാമ്യം

ലൈംഗിക അതിക്രമം; നടിയുടെ പരാതിയിൽ ജയിലിലായ കായക്കൊടി സ്വദേശിക്ക് ജാമ്യം
Jun 2, 2023 11:27 PM | By Kavya N

കുറ്റ്യാടി :(kuttiadinews.in)  തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടയിൽ കെ എസ് ആർ ടി സിയിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ റിമാണ്ടിലായ പ്രതിക്ക് ജാമ്യം . കായക്കൊടി സ്വദേശി സവാ ദിനാണ് ജാമ്യം. ഇയാൾക്ക് ജാമ്യം ലഭിച്ച വിവരം ഹോൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻറ് വട്ടിയൂർക്കാവ് അജിത് കുമാർ ആണ് സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടത്.

ഓൾ കേരള മെൻസ് അസോസിയേഷൻ ഈ സംഭവത്തിൽ ഇയാൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ജാമ്യത്തിൽ ഇറങ്ങുന്ന ദിവസം ഇയാൾക്ക് വേണ്ടി വൻ സ്വീകരണം ആണ് പദ്ധതി. ഇതിനുവേണ്ടി എല്ലാ പുരുഷന്മാരോടും ആലുവ സബ്ജയിലിനു മുന്നിൽ തടിച്ചു കൂടാൻ ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ജാമ്യം ലഭിച്ചു എങ്കിലും ഇപ്പോഴും ഇദ്ദേഹം ജയിലിൽ തന്നെയാണ്. ഇതിനുള്ള കാരണം ചില നടപടികൾ പൂർത്തിയാക്കാൻ ഉള്ളതുകൊണ്ടാണ് എന്നാണ് പറയുന്നത്. നാളെ വൈകിട്ട് മൂന്ന് മണിയോടെ ഇയാളെ വിട്ടയയ്ക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

sexual harassment; A native of Kayakodi, who was jailed on the actress's complaint, gets bail

Next TV

Related Stories
#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

Sep 29, 2023 02:08 PM

#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ...

Read More >>
#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

Sep 28, 2023 04:37 PM

#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

നബിദിനാഘോഷത്തിന്റെ ഭാഗമായി കായക്കൊടി ടൗണിൽ...

Read More >>
Top Stories