കുറ്റ്യാടി: (kuttiadinews.in) കുറ്റ്യാടി ടൗണിലെ അഴുക്കു ചാൽ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായി പരാതി. രണ്ടു വർഷം മുന്നേ ആരംഭിച്ചതാണ് അഴുക്കുചാൽ നിർമ്മാണ പ്രവൃത്തി. തൊട്ടിൽപാലം റോഡിലെ പഴയ അഴുക്കുചാൽ പൊളിച്ച് കിടങ്ങ് കുഴിച്ചിട്ട് ദിവസങ്ങളായി. ജലവിതരണ പൈപ്പ് പൊട്ടുകയും ചെയ്തു.
അതിനാൽ തട്ടാർകണ്ടി പാലം റോഡിലേക്കുള്ള കവാടം വെട്ടിപ്പൊളിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ് . ഇവിടെ കോൺക്രീറ്റ് ജോലികൾ ഇതുവരെ തുടങ്ങിയിട്ടില്ല. എംഐയുപി സ്കൂളിന് പിറകുവശത്തുള്ള കളിസ്ഥലത്തിന് മധ്യത്തിലൂടെ അഴുക്കുചാൽ നിർമാണത്തിന് വെട്ടിപ്പൊളിച്ചിട്ടുണ്ട്.
അതുപോലെ കുട്ടികളുടെ കളിസ്ഥലത്തി ന്റെ മധ്യഭാഗത്ത് വലിയ കിടങ്ങ് കീറിയത് അപകട ഭീഷണിയായിട്ടുണ്ട്. അഴുക്കുചാൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
Sewerage; Sewer construction in Kuttyadi is slow