കടിയങ്ങാട്: (kuttiadinews.in) പ്രത്യാശ പെയിൻ പാലിയേറ്റീവിന് ഡേ മാർട്ട് കട്ടിൽ കൈമാറി. ഡേ മാർട്ട്ന്റെ 21മത് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചാരിറ്റിയുടെ ഭാഗമായി പാലിയേറ്റിവിന് ഗീർ സിസ്റ്റമുള്ള സ്റ്റീൽ കട്ടിൽ കൈമാറി.

ഡേ മാർട്ട് ചെയർമാൻ സി മുഹമ്മദ് അലി, കോഴിക്കോട് ജില്ല സൂപ്പർ മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടി ആയ എം ഡി മുസ്തഫ വാഴാട്ട്, തമാം പ്രൊജക്റ്റ്‌സ് എം ഡി അഷ്‌റഫ് എ.കെ,മുഹമ്മദ് നടുക്കണ്ടി, റസാഖ് ഒന്തോട്ടിൽ, സലാം പുല്ലാകുന്നത്ത് ചേർന്ന്
പ്രത്യാശ ഭാരവാഹികളായ ജോൺസൺ മാസ്റ്റർ, ദിനേശൻ തോട്ടത്തിൽ, മുഹമ്മദ് കുഞ്ഞ്, പി കെ കുട്ട്യാലി, മാക്കൂൽ മുഹമ്മദ്, അഫ്സൽ ഹബീബ്, എന്നിവർക്ക് കൈമാറി ഡയറക്ടർമാരായ ആഷിഖ്, സനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Day Mart; Pratyasha handed the couch over to Pain Palliative