കുറ്റ്യാടി : (kuttiadinews.in) കുന്നുമ്മൽ ബ്ലോക്ക് പ്രവാസി സോഷ്യൽ വെൽഫെയർ സൊസൈറ്റി മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. സൊസൈറ്റി സെക്രെട്ടറി ടി വിനോദൻ റിപ്പോർട്ട് അവതരിപ്പിച്ചു.


കെ ധനരാജ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി കെ കണ്ണൻ സേഫ് ലോക്കർ ഉദ്‌ഘാടനം ചെയ്തു. പി സുരേന്ദ്രൻ, മുഹമ്മദ് കക്കട്ടിൽ, മുരളി കുളങ്ങരത്ത് , കെ കെ സുരേഷ് , ടി സുധീർ , പി അശോകൻ ,
സി വി ഇഖ്‌ബാൽ, സജീവ് കുമാർ, സജീവ് നടേമ്മൽ എന്നിവർ സംസാരിച്ചു. പ്രവാസി സൊസൈറ്റി പ്രസിഡന്റ് കെ ചന്ദ്രൻ സ്വാഗതവും , തെക്കയിൽ പ്രസീദ് നന്ദിയും പറഞ്ഞു
Pravasi Social Welfare Society was opened in Kuttyadi