കക്കട്ടിൽ: (kuttiadinews.in) മഴയിൽ കെടുതി നേരിട്ട പ്രദേശങ്ങൾക്ക് ആവശ്യമായ സഹായങ്ങളും ദുരിതം നേരിട്ട കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന ഭരണ സമിതി അംഗങ്ങളുടെയും ആർ.ആർ.ടി അംഗങ്ങളുടെ യോഗം തീരുമാനിച്ചു.


ഒപ്പം പാതയോരങ്ങളിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനും കരകവിഞ്ഞ കുന്നുമ്മൽ തോടിലെ തടസങ്ങൾ നീക്കി ഒഴുക്കു സുഖമമാക്കാനുള്ള നടപടി കൈക്കൊള്ളാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് വി.വിജിലേ ഷ്, അസി.സെക്രട്ടറി വി.പി രാജീ വൻ, സി.പി സജിത, ഹേമ മോഹനൻ, കെ ഷിനു, ആർ കെ റിൻസി, എൻ നവ്യ, മിനി സുധീർ, എം ഷിബിൻ, പി സി നസീർ, പ്രമോദ്, കെ സി രാജീവൻ, പി എം അഷ്റഫ് എന്നിവർ സംസാരിച്ചു.
#helpinghand ; #kunnummalpachayath #came #with #preventiveaction