മധുരിക്കും ഇശലുകൾ മലയാളിക്ക് സമ്മാനിച്ച റഹീം കുറ്റ്യാടിയുടെ ഓർമകൾ അയവിറക്കി മാപ്പിള കലാ അക്കാദമി

മധുരിക്കും ഇശലുകൾ മലയാളിക്ക് സമ്മാനിച്ച റഹീം കുറ്റ്യാടിയുടെ ഓർമകൾ അയവിറക്കി മാപ്പിള കലാ അക്കാദമി
Sep 22, 2021 02:21 PM | By Truevision Admin

കുറ്റ്യാടി : നൂറിലേറെ മധുരമൂറുന്ന മാപ്പിളപ്പാട്ടുകൾ കലാ കൈരളിക്ക് സമ്മാനിച്ച എം. എ റഹീം മൗലവിയെ കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.

പ്രതിഭാ ധനനായ മൗലവിയുടെ കുടുംബാംഗങ്ങളും സഹ പ്രവർത്തകരും കലാ രംഗത്തെ പ്രമുഖരും ഒത്തു ചേർന്ന ചടങ്ങ് ഹൃദ്യമായി. റഹീം മൗലവിയുടെ ഓരോ ഗാനങ്ങളും സമൂഹത്തിന് വലിയ സന്ദേശമാണ് നൽകിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ കെ മുസ്തഫ പറഞ്ഞു.

പ്രഭാഷകനും ചിന്തകനുമായ റഹീം മൗലവിയുടെ ജീവിതവും ദർശനവും പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ സി വി എം സി വി എം വാണിമേൽ വ്യക്തമാക്കി. അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ മുഖ്യാതിഥിയായി. അബ്ദുറഹ്മാൻ കള്ളിത്തൊടി ,സൂപ്പി തിരുവള്ളൂർ ,സെഡ് എ സൽമാൻ , ഡോ. കെ കെ മുഹമ്മദ്, മേനിക്കണ്ടി കുഞ്ഞബ്ദുല്ല പി കെ ഹമീദ് , സി എ കരീം, ഗഫൂർ കുറ്റ്യാടി, സി വി അഷ്റഫ്, സമീർ പൂമുഖം, ഷമീന തളീക്കര , സൈനബ ചെറിയ കുമ്പളം , റഹീം മൗലവിയുടെ മകൻ ഡോ.ഉമൈർ ഖാൻ എന്നിവർ പ്രസംഗിച്ചു . ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് വടകര സ്വാഗതവും ഇശൽ കൂട്ടം കൺവീനർ മുഷ്താഖ് തീക്കുനി നന്ദിയും പറഞ്ഞു . റഹീം മൗലവിയുടെ കുടുംബാംഗങ്ങളായ ഹസീന , ആയിശ , ഷരീഫ , ത്വാഹിറ സൽമാൻ , നിഹാദ് തളിക്കര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു

Mappila Kala Akademi recalls the memories of Rahim Kutty who gifted sweets to Malayalees

Next TV

Related Stories
Top Stories