കക്കട്ടിൽ: ചീക്കോന്ന് യു പി സ്കൂളിലെ നന്മ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദോത്തി ചലഞ്ച് നടത്തുന്നു. സഹപാഠിയായ നാലാം ക്ലാസുകാരൻ്റെ നിർധന കുടുംബത്തിന് വീട് നിർമിക്കാനാണ് ദോത്തി ചലഞ്ച് നടത്തുന്നത്.


കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് വികസന ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ വി നാണു അധ്യക്ഷനായി.
ഹെഡ് മിസ്ട്രെസ് കെ. എം. ബീന, എൻ കെ ലീല, സുധീഷ് എടോനി, സി കരുണൻ , പി ടി എ വൈസ് പ്രസിഡൻ്റ് സി കല്യാണി, സ്കൂൾ മാനേജർ കെ പി സുരേഷ്, നന്മ ക്ലബ് കൺവീനർ കെ പി ശശി തുടങ്ങിയവർ സംസാരിച്ചു.
#Goodness #Club #Dothi #Challenge#prepare #house #classmate