---
title: "#restcenter | കായക്കൊടി പഞ്ചായത്തിലെ വിശ്രമകേന്ദ്രം കാട് കയറി നശിക്കുന്നു "
english_title: "#restcenter #Kayakkodi #panchayath #destroyed #forest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137457/restcenter-kayakkodi-panchayath-destroyed-forest"
published_at: "2023-08-08T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d22910292bd_kayakkodi.jpg"
keywords: []
---

# #restcenter | കായക്കൊടി പഞ്ചായത്തിലെ വിശ്രമകേന്ദ്രം കാട് കയറി നശിക്കുന്നു 

> **Lead Summary:** **കായക്കൊടി: **കായക്കൊടി പഞ്ചായത്തിലെ വിശ്രമകേന്ദ്രം കാട് കയറി നശിക്കുന്നു. ചേറ്റുവയൽ പി എച്ച് സിയോട് ചേർന്ന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

## Article Content

**കായക്കൊടി: **കായക്കൊടി പഞ്ചായത്തിലെ വിശ്രമകേന്ദ്രം കാട് കയറി നശിക്കുന്നു. ചേറ്റുവയൽ പി എച്ച് സിയോട് ചേർന്ന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

കെട്ടിടത്തിൻ്റെ മുൻഭാഗത്ത് റോഡിനായി ഉയരത്തിൽ മണ്ണ് വെട്ടിയെടുത്തതിനാൽ ഈ കെട്ടിടത്തിലേക്ക് ഇപ്പോൾ വഴിയുമില്ല. കുറ്റിക്കാട് വകഞ്ഞു മാറ്റി വേണം ഇവിടേക്ക് പ്രവേശിക്കാൻ.

ആളുകൾക്ക് ഉപകാരപ്പെടുന്ന സ്ഥലത്തല്ല ഈ വിശ്രമ കേന്ദ്രം നിർമ്മിച്ചത് എന്ന അഭിപ്രായവും നാട്ടുകാർക്കുണ്ട്.

കായക്കൊടി ടൗണിലോ തളീക്കര ടൗണിലോ ആയിരുന്നു ഇത്തരമൊരു വിശ്രമകേന്ദ്രം എങ്കിൽ ആളുകൾക്ക് കുറച്ചു കൂടി ഉപകാരപ്പെടുമായിരുന്നു എന്നും നാട്ടുകാർ പറയുന്നു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137457/restcenter-kayakkodi-panchayath-destroyed-forest)