കായക്കൊടി : ചിങ്ങം ഒന്ന് കർഷകദിനത്തിൽ കായക്കൊടി പതിനഞ്ചാം വാർഡിലെ മൂന്ന് പ്രതിഭകളെ അനുമോദിച്ചു.


പഞ്ചായത്തിലെ മുതിർന്ന കർഷകൻ ഹാജി കെ അമ്മദ്എഞ്ചിനീയർ , വാർഡിലെ മികച്ച കർഷകൻ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ ടി.മൊയ്തു .
നക്ഷത്രപ്പൂക്കൾ എന്ന കവിതാ സമാഹാരം പുറത്തിറക്കിയ രണ്ടാം ക്ലാസുകാരി ലൈബ റഫീഖിനെയും പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജിൽ ഒ പി ആദ്ധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം യശോദ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസയർപ്പിച്ച് സംസാരിച്ചു.
#farmerday #karekkunn #ward #talents #felicitated #kayakkodi