കുറ്റ്യാടി : വാണിമേൽ ചേരനാണ്ടിയിൽ പുഴയിൽ മുങ്ങി മരിച്ച മുളമ്പത്ത് സ്വദേശി രവിയുടെ മരണത്തിൽ ദുരൂഹത.പുഴയോരത്തെ പാറയിൽ രക്തക്കറ കണ്ടെത്തി. തുടർന്ന് കുറ്റ്യാടി സി ഐയും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവെടുത്തു.


മൃതദേഹം ഫോറൻസിക്ക് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തും. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണത്തിന് മുമ്പ് രവി മദ്യപിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന ചിലരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന വീഡിയോ ക്യാമറ ഉപയോഗിച്ച് ഇന്ന് ഉച്ചയോടെ നടത്തിയ തെരച്ചിലിലാണ് രവിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുട്ടുകാരണം നാട്ടുകാരും രക്ഷാ സേനയും ഫയർഫോഴ്സും നടത്തിയ തിരച്ചിൽ ഇന്നലെ രാത്രി താൽക്കാലികമായി നിർത്തിയിരുന്നു. ഇന്ന് രാവിലെ തന്നെ തിരച്ചിൽ പുന:രാരംഭിക്കുകയായിരുന്നു.
പരപ്പുപാറക്കടുത്ത് കൊമ്മിയോട് ചേരനാണ്ടി പുഴയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മുള്ളമ്പത്ത് മുടിക്കലിലെ കാരയുള്ള പറമ്പത്ത് രവീന്ദ്ര (40) നെ കാണാതായത്. ചുഴിയിൽപ്പെട്ട് മരിച്ചത്.
പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതായി സംശയിച്ചിരുന്നത്. മുടിക്കലിലെ പരേതനായ നാരായണൻ കല്യാണി ദമ്പതികളുടെ ഏകമകനാണ് രവി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Suspicion over Ravi's death; Blood stains on river bank, forensic team found evidence