കായക്കൊടി: ജാതിയൂർ ശിവക്ഷേത്രം സന്ദർശിച്ച് സംസ്ഥാന തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.


'ക്ഷേത്രത്തിൻറെ പൗരാണികമായ സ്വത്വം അതേപടി നിലനിർത്തി പുതുതലമുറയ്ക്ക് അനുഭവവേദ്യമായ അറിവുകൾ പകരുക' എന്ന ലക്ഷ്യം മുൻ നിർത്തി കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതിയുടെയും ശ്രമഫലമായാണ് മന്ത്രി സന്ദർശനം നടത്തിയത്.
ചിര പുരാതനവും പൗരാണികവും മാനവ സാഹോദര്യത്തിന്റെ മുകുടോദാഹരണ സമ്മോഹനമായി നിലനിക്കുന്നതാണ് ജാതിയൂർ ശിവക്ഷേത്രം.
ഒരു ദേശത്തിൻറെ കാർഷിക സംസ്കൃതിയുടെ അടയാളപ്പെടുത്തൽ കൂടിയായിരുന്നു ഈ ക്ഷേത്രവും അതീനതയിൽപ്പെട്ട ക്ഷേത്രഭൂമികളും.
ഇന്നും ഒരു പ്രദേശത്തിൻറെ ഭൂമിശാസ്ത്രപരമായ ആവാസവ്യവസ്ഥയെ തുലനം ചെയ്യാൻ പാകത്തിൽ നിരവധി ഔഷധസസ്യങ്ങളും വൈവിധ്യമാർന്ന പക്ഷി ലതാദികളും ഉൾക്കൊള്ളുന്ന ഒരു ഏക്കർ ഓളം വരുന്ന കാവും ക്ഷേത്രത്തോട് അനുബന്ധിച്ചിട്ടുണ്ട്.
#State #Port #Archeology #Department #Minister #visited #Jathiyur #Shivatemple