കാവിലുംപാറ:(kuttiadinews.in) മിഷൻ ഇന്ദ്ര ധനുഷ് എന്ന പരിപാടിയുടെ ഭാഗമായി 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകുന്നതിനായി ഗൃഹ സന്ദർശനം നടത്തി.
പതിനാലാം തിയ്യതി തെക്കേലെക്കണ്ടി വാർഡിലെ അംഗൻവാടിയിൽ വെച്ച് നടത്തുന്ന പോളിയോ മരുന്ന് വിതരണത്തിന്റെ മുന്നോടിയാണ് ഗൃഹ സന്ദർശനം നടത്തിയത്.
കുണ്ടുത്തോട് എഫ് എച്ച് സി യിലെ ഡോ : സുരേഷ്‌കുമാർ, എച്ച് ഐ യൂസഫ് ,എച്ച് പി എച്ച് എൻ , ആശാവർക്കർ, അംഗൻവാടി ടീച്ചർ ജെസി, വാർഡ്‌മെമ്പർ നുസ്രത്ത് പബ്ലിക് ഹെൽത്ത് നേഴ്‌സ് സരിത,എംഐഎസ്‌പി നേഴ്‌സ് ലിക്ന,ജെ പി എച്ച്എൻ എലിയമ്മ സിസ്റ്റർഎന്നിവർ പങ്കെടുത്തു.
#distribution #polio #Awareness #created