കുന്നുമ്മൽ:(kuttiadinews.in) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജല ബജറ്റ് അവതരണം നടന്നു. കുന്നുമ്മൽ ബ്ലോക്കിലെ 7പഞ്ചായത്തിനു കീഴിലെ വീടുകളിലെ ജലത്തിന്റെ ഉപയോഗവും ജലാശയത്തിന്റെ തോത് എത്രത്തോളം ഉണ്ടെന്നും മനസിലാക്കുക എന്നതാണ് ബജറ്റിന്റെ ഉദ്ദേശ ലക്ഷ്യം


പ്രസിഡണ്ട് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോർജ്ജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും ജല ബജറ്റ് തയ്യാറാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളിൽ സി ഡബ്ല്യൂ ആർ ഡി എം സയന്റിസ്റ്റ് തേൻ മൊഴി, നവകേരളം ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് എന്നിവർ ക്ലാസുകൾ നയിച്ചു.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ ലീല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീബ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഗീത രാജൻ, കെ.ഒ ദിനേശൻ, കൈരളി, ജോയിന്റ് ബി ഡി ഒ സിന്ധു കെ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
#Kunummal #BlockPanchayat #WaterBudget #Presentation