മരുതോങ്കര:(kuttiadinews.in) ബി. ജെ. പി ഹാഠാവോ ദേശ് ബച്ചാവോ,ബി. ജെ. പി യെ പുറത്താക്കു രാജ്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐ യുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ മരുതങ്കര ലോക്കലിന്റെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു.


സെപ്റ്റംബർ 16 17 തീയതികളിലായി പ്രചരണ ജാഥ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. പി ഭാസ്കരൻ ജാഥ ലീഡറായും , കെ. പി അനഘ ഡെപ്യൂട്ടി ലീഡറായും ജാഥ നയിക്കും.റെനിൽ വിൻസൻ ആണ് ജാഥ ഡയറക്ടർ.
സെപ്റ്റംബർ 16ന് വൈകുന്നേരം അഞ്ചുമണിക്ക് പശുക്കടവിൽ വച്ച് നടക്കുന്ന പരിപാടിയിൽ സിപിഐ സംസ്ഥാന സമിതി അംഗം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
സിപിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് പരിപാടിക്ക് അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കും. സെപ്റ്റംബർ 17ന് കാൽനട പ്രചരണ ജാഥയുടെ സമാപന പരിപാടി കോതോട് വച്ച് നടക്കും.
സിപിഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റി അംഗം കെപി നാണു അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കുന്ന പരിപാടി സിപിഐ ജില്ലാ അസി സെക്രട്ടറി അഡ്വക്കേറ്റ് പി ഗവാസ് നിർവഹിക്കും.
#BJP #Hathao #Desh #Bachao #CPIMaruthonkara #foot #campaign #march