കുറ്റ്യാടി:(kuttiadinews.in) ആരാധനാലയങ്ങളിൽ പ്രസിദ്ധമായ മലബാറിലെ കുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്രം നവീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭണ്ണി നമ്പൂതിരിപ്പാട് ഫണ്ട് ശേഖരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. നവീകരണ ഫണ്ടിന്റെ ആദ്യ തുക എസ്എൻഡിപി യൂണിയൻ വടകര താലൂക്ക് സെക്രട്ടറി പി എം രവീന്ദ്രനിൽ നിന്ന് തന്ത്രി ഏറ്റുവാങ്ങി.
ക്ഷേത്ര നവീകരണത്തിനായി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള മാരാങ്കണ്ടി കുഞ്ഞിരാമൻ നമ്പ്യാരുടെ വകയുള്ള സ്ഥലം ക്ഷേത്രത്തിന് വിട്ടുനൽകി.ഇത് ക്ഷേത്രം തന്ത്രി ഏറ്റുവാങ്ങി.
മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം പി ഉണ്ണികൃഷ്ണൻ,ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ റഷീദ് കക്കട്ടിൽ,ബാബു രഘുരാജ്,അഡ്വക്കേറ്റ് പ്രസാദ്,കെ ആർ ബിജു,മാരാങ്കണ്ടി വിജയൻ, പി കെ സുരേന്ദ്രൻ ഗോപിദാസ്, കുനിയിൽ വിജയൻ,
വി.രാജൻ, വനജ ഒതയോത്ത്,പ്രകാശൻ, സി ഗംഗാധരൻ, ബീന കുളങ്ങരത്ത്, ശശി, രാജീവൻ എം. കെ ശശി,ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ തുടങ്ങി നിരവധി പേർ ഭക്തർ ചടങ്ങിൽ സംബന്ധിച്ചു.
#Kunnummal #SriBhagavathy #Temple #Renovation #fund #raising #started