നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യാത്താംകുണ്ട് സംഘടിപ്പിച്ച ഏകദിന പി.ടി.എ എക്സിക്യൂട്ടീവ് ക്യാംപ് ഒരുക്കം-23 കുന്നുമ്മൽ എ.ഇ.ഒ കെ അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്തു.


പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ മൊയ്തു ഹാജി സോഷ്യൽ മീഡിയ ലോഞ്ചിങ് നടത്തി.
സെക്രട്ടറി എം.പി ജാഫർ പദ്ധതി വിശദീകരണം നടത്തി. വിവിധ സെഷനുകളിലായി ബഷീർ എടച്ചേരി, റിയാസ് തളീക്കര, എം.കെ അഷ്റഫ്, മൻസൂർ എടവലത്ത് എന്നിവർ ക്ലാസെടുത്തു.
സ്റ്റാഫ് സെക്രട്ടറി അശ്വതി ജയപുരം, കെ പര്യയി, പി.പി അഷ്റഫ്, റസിയ, ടി അമ്മാർ, മുഹമ്മദലി തിനൂർ, സവിനയ് എന്നിവർ സംസാരിച്ചു.
#Cheekonn #MLPSchool #organized #preparation #camp