കുന്നുമ്മൽ:(kuttiadinews.in) ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജന ജാഗ്രത സദസ്സ് സംഘടിപ്പിക്കുന്നു.


ലഹരിയാവാം ജീവിതത്തോട് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഡിവൈഎഫ്ഐ ഇത്തരത്തിലുള്ള പരിപാടി ഏറ്റെടുത്തു നടത്തുന്നത്.കുന്നമ്മൽ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള യൂണിറ്റ് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിട്ടുള്ളത്.
പൊരുതാം രാസ ലഹരി മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ' എന്ന ലക്ഷ്യമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിൽ സംഘടനക്കുള്ളത് സമൂഹത്തിൽ ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് പരിപാടിയുമായി മുന്നോട്ടു വന്നത്.
#intoxicated #lifeDrug #Anti-Drug #PublicVigilanceAssembly #DYFI #Kunnummal #Block #Committee