കുറ്റ്യാടി:(kuttiadinews.in)സുരക്ഷ കുന്നുമ്മൽ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിൽ പാലത്ത് സ്റ്റുഡന്റ് പാലിയേറ്റിവ് പരിശീലനം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി. ജി ജോർജ് ഉദ്ഘാടനം ചെയ്തു. സുരക്ഷ ജില്ലാ കമ്മിറ്റി അംഗം ഡോക്ടർ ഷാജഹാൻ ഡോക്ടർ പ്രമോദ് , എന്നിവർ മുഖ്യ പ്രഭാക്ഷണം നടത്തി.
ചെയർമാൻ കെ സജിത്ത്, കെ. സി വിജയൻ, കെ. കെ സുരേഷ്, ടി. കെ വിനോദൻ, രശാന്ത്, രാജൻ പിലാക്കാട്ട്, സി. ഡി. എസ് ചെയർപേഴ്സൺ മോളി, സൗമിനി, എന്നിവർ സംസാരിച്ചു.
#Student #palliative #practice