മരുതോങ്കര:(kuttiadinews.in) മരുതോങ്കരയിൽ പനി ബാധിച്ച് മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് വ്യക്തമാക്കി.


പനി ബാധിച്ച് മരിച്ച ആളിന് നിപ ബാധ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് മരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ലിസ്റ്റ് തയ്യാറാക്കുകയും, ഇവരുടെ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകുകയും ചെയ്തത്.
പഞ്ചായത്തിന് കീഴിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾകണ്ടെത്തിയിട്ടില്ല.പനി ബാധിതരെ കണ്ടെത്താനുള്ള സർവ്വേ നടത്തുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
#Doubt # noother #disease symptoms #Maruthongara #K. Sajith