മരുതോങ്കര:(kuttiadinews.in) നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മരുതോങ്കര പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. ജനങ്ങൾ കൃത്യമായ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.


കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ക്വാറന്റെയിനിൽ നിൽക്കുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിനുള്ള വളണ്ടിയർമാരെ സജ്ജരാക്കി.
കോവിഡ് ഭീതി പിടിപെട്ട കാലത്ത് ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിനായി ആർസിസി എന്നാ പേരിൽ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ടായിരുന്നു.
ഈ സേനയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് വാർഡ് മെമ്പർ സമീറ അറിയിച്ചു. ഏകദേശം ഇരുപതോളം പേരുള്ള സന്നദ്ധ സേന വളണ്ടിയർമാരാണ് വാർഡിൽ നിലവിലുള്ളത്.
ഡോക്ടർമാർ,വാർഡ് മെമ്പർ,ആശാവർക്കർ, അംഗൻവാടി ടീച്ചർ,എഡിസ് ചെയർപേഴ്സൺ തുടങ്ങിയവർ ഉൾപ്പെടുന്നു.
#caution #Volunteers #ready