കുറ്റ്യാടി:(kuttiadinews.in) നിപ ബാധയെ തുടർന്ന് യുവാവ് മരിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മരുതോങ്കര പഞ്ചായത്തിലെ കള്ളാട് പ്രദേശത്തിന് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം.


കള്ളാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു. ദിവസങ്ങളായി ജോലിക്ക് പോകാനോ മറ്റോ സാധിക്കാതെ നിരവധി ആൾക്കാർ ഈ പ്രദേശത്ത് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഇതു കണ്ടില്ലെന്ന ഭാവം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും, കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങളിലും സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്നും അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.
കള്ളാട് പ്രദേശം സന്ദർശിച്ച അദ്ദേഹം മരിച്ച മുഹമ്മദ് വീട്ടുകാരെയും മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയും ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി.
മരുതോങ്കര പഞ്ചായത്തിലെ യുഡിഎഫ് നേതാക്കളുമായും വാർഡ് മെമ്പർ സമീറ ബഷീറുമായും ഇദ്ദേഹം കൂടി കാഴ്ച നടത്തി.
മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ടി കെ ഖാലിദ് മാസ്റ്റർ, സെക്രട്ടറി ടി പി ആലി, പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്, കെ പി ലത്തീഫ്, കുഞ്ഞബ്ദുള്ള, പി സലിം എന്നിവർ സംബന്ധിച്ചു
#nipah #separate #package #allowed #udf d#istrict #convener