കുറ്റ്യാടി:(kuttiadinews.in) വവ്വാലുകളുള്ള അധിവാസമുള്ള പ്രദേശങ്ങളിൽ ശക്തമായ പരിശോധന ആരംഭിച്ചു.നിപ വ്യാപനത്തിന്റെ സാധ്യതാ മുന്നിൽ കണ്ടു കൊണ്ടാണ് പ്രവർത്തനം ഊർജിതമാക്കിയത്.


വവ്വാലുകളുടെ മേഖലയായ പന്തിരിക്കര പള്ളിക്കുന്നിൽ മേഖലയിൽ നിലവിൽ നിരീക്ഷണ നടപടി ആരംഭിച്ചു. മലയോര മേഖലയിൽ വാവ്വാലുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
ഇതു നിരീക്ഷക്കാനുള്ള നടപടികൾക്കാണ് തുടക്കമായത്. പൂനയിൽ നിന്നുള്ള സംഘം സാഹചര്യത്തിൽ കർശക്കശമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
പന്തിരിക്കര, പള്ളിക്കുന്ന്, താനിക്കണ്ടി മേഖലയിൽ വവ്വാലുകളുടെ അധിവാസം വർധിക്കുന്നതായി പ്രദേശവാസികൾ പറയുന്നു .
ഇവയെ കേന്ദ്രീകരിച്ച് ശാസ്ത്രീയ പരിശോധനകൾ നടത്തണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമീപ്രദേശങ്ങളായ ജാനകിക്കാട്, ഒറ്റക്കണ്ടം, പറമ്പൽ, കുറുപ്പൊയിൽ, കൃഷി ഫാം പരിസരങ്ങളിൽ കാട്ടുപന്നികൾ ചത്തനിലയിൽ കണ്ടെത്തിയതിലെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യമുയർന്നു.
#vigorous #testing #begun #bat-inhabited #areas