കക്കട്ടിൽ: (kuttiadi.truevisionnews.com)കക്കട്ടിൽ ആൽത്തറ കുമാരൻ അനുസ്മരണവും കോൺഗ്രസ് വട്ടോളി മേഖലാ കുടുംബ സംഗമവും സംഘടിപ്പിച്ചു. ദീർഘകാലം വട്ടോളി ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, മണ്ഡലം സെക്രട്ടറി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു ആൽത്തറ കുമാരൻ.
കെപിസിസി മെമ്പർ അച്ചുതൻ പുതിയെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസി. എൻ.പി ജിതേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ വി.എം കുഞ്ഞിക്കണ്ണൻ, വി.പി മുസ, ജമാൽ മൊകേരി, ഒ.വനജ, വി.വി വിനോദൻ, എടത്തിൽ ദാമോദരൻ, എം ടി രവീന്ദ്രൻ, കെ.അനന്തൻ, ബീന കുളങ്ങരത്ത്, ടി.വി രാഹുൽ, കെ.പി കരുണൻ, ബാബു കിഴക്കയിൽ, ബാബുരാജൻ, കെ.പി ശൈലജ, മനീഷ് പിലാച്ചേരി എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസി. കെ.അജിൻ സ്വാഗതവും പൂളക്കണ്ടി അശോകൻ നന്ദിയും പറഞ്ഞു.
Congress Family reunion Althara Kumaran memorial organized