കാവിലുംപാറയിൽ : (kuttiadi.truevisionnews.com) ചൂരണി, കരിങ്ങാട് ഭാഗങ്ങളിൽ ആക്രമണം നടത്തിയ കുട്ടിയാനയെ പിടിക്കാനുള്ള പ്രത്യേക ദൗത്യ സംഘത്തിന്റെ ശ്രമം നാലാം ദിവസവും വിജയിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആനയെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. ആദ്യ ദിവസം കാവിലുംപാറ റെയിഞ്ചിലെ ആർ.ആർ.ടി സംഘവും നാട്ടുകാരും ആനയെ തടഞ്ഞുവെച്ചിരുന്നെങ്കിലും പ്രത്യേക ദൗത്യ സംഘം എത്താത്തതിനാൽ പിടികൂടാനായില്ല.
വയനാട്, പെരുവണ്ണാമുഴി, താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചുകളിലെ എലിഫെന്റ് സക്വാഡ്, ആർ.ആർ.ടി എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം നാലു ദിവസമായി ചൂരണി, കരിങ്ങാട് ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ആനയെ നിരീക്ഷിക്കുകയാണ്. ശ്രമം തുടരുമെന്ന് കാവിലുംപാറ റെയിഞ്ച് ഓഫീസർ ഷംനാദ് അറിയിച്ചു. ഞായറാഴ്ച പകിടപ്പള്ളി മലയിലാണ് ആനയെ കണ്ടത്. പിടികൂടാനുള്ള ശ്രമത്തിനിടെ ആർ.ആ ർ.ടി അംഗം താമരശ്ശേരി സ്വദേശി കരീമിന് വീണ് പരിക്കേറ്റിരുന്നു. അദ്ദേഹത്തെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ലഡാക്ക് എന്ന ഭാഗത്തേക്കാണ് ആന പോയത്. എന്നാൽ തിങ്കളാഴ്ച നല്ല കാലാവസ്ഥയായിരുന്നെങ്കിലും ആനയെ എവിടെയും കണ്ടെത്താനായില്ലെന്ന് റെയ്‌ഞ്ച് ഓഫീസർ പറഞ്ഞു.
Efforts to capture elephant continue for fourth day in vain