ചെളിയിൽ വാഴ വളരട്ടെ; നിട്ടൂരിലെ മിനി സ്റ്റേഡിയത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധം

ചെളിയിൽ വാഴ വളരട്ടെ; നിട്ടൂരിലെ മിനി സ്റ്റേഡിയത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധം
Sep 22, 2021 04:34 PM | By Truevision Admin

കുറ്റ്യാടി : ചെളിയിൽ കളിക്കാനാകില്ലെങ്കിലും വാഴയെങ്കിലും വളരട്ടെ. കളിസ്ഥലത്തോടുള്ള അധികൃതരുടെ അവഗണയ്ക്കുനേരേ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

കുറ്റ്യാടി പഞ്ചായത്ത് അധികൃതർ നിട്ടൂരിലെ മിനി സ്റ്റേഡിയത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ചെളിനിറഞ്ഞ സ്റ്റേഡിയത്തിൽ പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്.

മികച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്റ്റേഡിയം നിലവിൽ ആളുകൾക്ക് നടന്നു പോകാൻപോലും പറ്റാത്ത വിധത്തിൽ ചെളിനിറഞ്ഞിരിക്കുകയാണ്. സ്റ്റേഡിയം നവീകരിക്കുക, മാലിന്യം ഒഴുകിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്തുക ,ഗാലറി നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധം കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.

കെ.പി. അനൂജ് ലാൽ അധ്യക്ഷനായി. ജി.കെ. വരുൺ കുമാർ, പി.പി. ദിനേശൻ, രാഹുൽ ചാലിൽ, കെ.കെ. റബാഹ്, കെ.ജെ. അശ്വന്ത്, കെ.വി. സജീഷ്, നിയാസ് ഞള്ളോറ, പി.പി. ബവീഷ് തുടങ്ങിയവർ സംസാരിച്ചു.

Let the bananas grow in the mud; Protest against the neglect of the mini stadium in Nittoor

Next TV

Related Stories
Top Stories










GCC News