വേളം : (kuttiadinews.in) ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സി.ഡി.എസ്. ഉം വേളം ഗ്രാമ പഞ്ചായത്തും എൻ.എച്ച്.എം. ഹോമിയോ ഡിസ്പസറിയും ചേർന്ന് വനിതകൾക്കായി ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായിരുന്നു. സറീന നടുക്കണ്ടി, കിണറുള്ളതിൽ അസീസ്, പി.പി.ചന്ദ്രൻ, തായന ബാലാ മണി, എം.സി. മൊയ്തു,
മെഡിക്കൽ ഓഫീസർ ഡോ: നിഖില, ഡോ. രേഖ പി.എം., ഡോ. ജഗദീശൻ, ഡോ.. റിനി വി.പി. തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ 150 ഓളം വനിതകൾ പങ്കെടുത്തു.
#organized #homeo #medical #camp