കുറ്റ്യാടി: (kuttiadinews.in) നാളീകേരള കർഷകരുടെതടക്കം മലയോര ജനതയെ അടയാളപ്പെടുത്തിയ പത്ര പ്രവർത്തകനായിരുന്നു ഇന്ന് രാവിലെ അന്തരിച്ച പത്രപ്രവർത്തകൻ കെ മുകുന്ദൻ.


ചികിത്സയ്ക്കിടെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയോടെ ഭൗതീക ശരീരം വീട്ടിലെത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച (നാളെ) രാവിലെ 10ന് വിട്ടുവളപ്പിൽ നടക്കും.
ഉച്ചക്ക് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിൽ കുറ്റ്യാടിയിൽ വൻ ജനാവലി ആദരാഞ്ജലി അർപ്പിച്ചു. പ്രസ് ഫോറം ഭാരാവാഹികളും വിവിധ തുറകളിലുള്ളവരും അവസാനമായൊന്ന് കാണാനെത്തി.
നേരത്തെ പാരലൽ കോളേജ് അധ്യാപകനായിരുന്ന മുകുന്ദൻ മംഗളം ലേഖകനായാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്. പിന്നീട് ദേശാഭിമാനിയുടെ കുന്നുമ്മൽ ഏരിയാ ലേഖകനായി.
എൽ ഐസി (ഭവന വായ്‌പ) ഏജൻ്റായും പ്രവർത്തിച്ചിരുന്നു. മലയോര മേഖലയിലുൾപ്പെടെ മാധ്യമ രംഗത്ത് ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
#buried #tomorrow #journalist #marked #mountainside #said