കുറ്റ്യാടി: (kuttiadinews.com) ശിശുദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ യംങ് അച്ചീവർ അവാർഡ് ഫ്ളവേഴ്സ് ടോപ് സിംഗർ താരം കൗഷിക്.എസ്.വിനോദിന് നൽകി. പരിപാടിയിൽ നാദാപുരം ജെ സി ഐ പ്രസിഡൻ്റ് നജീബ് എൻ എം ഉപഹാരം സമർപ്പിച്ചു.


കായക്കൊടി കെ പി ഇ എസ് ഹയർ സെക്കൻ്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ് കൗഷിക്. പ്രിൻസിപ്പൽ കെ.കെ അബൂബക്കർ മാസ്റ്റർ ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തു.
ഒപ്പം പ്രസംഗ മത്സരത്തിൽ മെഹറ, ചിത്രരചന മത്സരത്തിൽ ശാലുമോൻ എന്നിവർ വിജയികൾകളായി. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.കെ ബഷീർ, ഷൗക്കത്തലി എരോത്ത്, നിയാസ് പി യുസുഫ്, അബ്ദുലത്തീഫ് എരഞ്ഞോളി, പ്രിയങ്ക അനീഷ് എന്നിവർ പ്രസംഗിച്ചു.
#YoungAchiever #Award #Kuttiadi #flowers #dedicated #TopSinger #star #Kaushik