കക്കട്ടിൽ: (kuttiadinews.com) ബലിദാനികളുടെ ആദർശം പ്രോജ്വലിപ്പിക്കലാണ് അവർക്കുള്ള ശ്രദ്ധാഞ്ജലിയെന്ന് ആർ എസ് എസ് നേതാവ് പി ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു. തുടക്കത്തിൽ എതിരാളികൾ നിസ്സാരമായി തള്ളിക്കളഞ്ഞ,അവഗണിച്ച ഒരു സംഭവമായിരുന്നു ആർ എസ് എസ് ൻ്റെ കേരളത്തിലെ രംഗപ്രവേശം.


പക്ഷേ പിന്നീട് കേരളത്തിലെ സാധാരണക്കാർ സംഘത്തെ ആലിംഗനം ചെയ്യാൻ തുടങ്ങിയപ്പോൾ അവഗണന വലിയ എതിർപ്പിന് വഴിമാറി. ഈ കാലത്താണ് നിരവധി കാര്യകർത്താക്കൾക്ക് ബലിദാനികലാവേണ്ടി വന്നത്. അക്കൂട്ടത്തിൽ പ്രഥമ ഗണനീയ സ്ഥാനമാണ് എം പി കുമാരൻ എന്നും ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു.
മാധ്യമങ്ങളും പല സംഘടനകളും അക്രമത്തേയും പ്രതിരോധത്തേയും സമീകരിച്ച് ചിത്രീകരിച്ചത് പ്രയാസങ്ങൾ സൃഷ്ടിച്ചു എങ്കിലും ഇതിനെയൊക്കെ അതിജീവിച്ച് സംഘം അംഗീകാരത്തിൻ്റെ നിറവിലാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ പോലും ആർ എസ് സിൽ ചേർന്നു പ്രവർത്തിക്കാൻ നിരവധി പേർ തയാറായി വരുന്നു എന്നത് ശ്രദ്ധേയമാണ്.
ബലിദാനികളോട് നമുക്ക് ചെയ്യാനുള്ള ശ്രദ്ധാഞ്ജലി അവർ ഉയർത്തിപ്പിടിച്ച ആദർശത്തിനെ ഉയർത്തിപ്പിടിക്കു ക എന്നതാണ്. ഈ ബലിദാനി കളുടെ ത്യാഗത്തെയും പരിശ്രമത്തേയുംപുതിയ തലമുറയെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും ഉത്തരവാദിത്തവും നമുക്കോരോരുത്തർക്കും ഉണ്ട്.
1994 നവംബർ 26 ന് കൊല ചെയ്യപ്പെട്ട എം പി കുമാരൻ്റെ ശ്രദ്ധാഞ്ജലി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം ഖണ്ഡ് സഘചലക് ബാബു സി അരൂർ സന്നിഹിതനായിരുന്നു. രാവിലെ നടന്ന ശ്രദ്ധാഞ്ജലി പരിപാടിയിൽ ജില്ല പ്രചാരക് ഷൈജു ജില്ല ശാരീരിക്ക് പ്രമുഖ് കെ.കെ അബിലാഷ് എം.പി.രാജൻ ഖണ്ഡ് സംഘചാലക് സി.ബാബു ഖണ്ഡ് കാര്യവാഹ് സി. മനോജ് സി.സി. ചന്ദ്രൻ കെ.കെ മുകുന്ദൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
#Tribute #Sacrifices #ignite #ideals #PGopalankuttyMaster