കുറ്റ്യാടി: (kuttiadinews.in) കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറയിൽ ടി.എ. നാരായണൻകുട്ടിയുടെ കൃഷിയിടത്തിൽ ഒരു മുരടിൽ 80 കിലോ കാച്ചിൽ ലഭിച്ചു. കഴിഞ്ഞ വർഷം വിളവെടുത്തിരുന്നില്ല.


വലുപ്പം കാരണം കയ്യാല പൊളിച്ചാണ് വിളവെടുത്തത്. മാർക്കറ്റിൽ കിലോക്ക് 50 രൂപ വിലയുണ്ടിപ്പോൾ കാച്ചിലിന്. രൂക്ഷമായ കാട്ടു പന്നി, കുരങ്ങ് ശല്യത്തിനിടയിൽനിന്നാണിത് സാധ്യമാക്കിയത്.
ശുദ്ധജല മത്സ്യകർഷകൻ കൂടിയായ നാരായണൻകുട്ടി കർഷകസംഘം ചാത്തങ്കോട്ടുനട മേഖല കമ്മിറ്റി സെക്രട്ടറിയാണ്.
#farmer #cultivates #gold #soil #stalk