കുറ്റ്യാടി : (kuttiadinews.com) വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ കുറ്റ്യാടി നഗരത്തിലെ പച്ചക്കറി, പഴം കടകൾ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് വ്യാപാരസ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.


വില വിവരപട്ടിക ഉപഭോക്താക്കൾ കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്ന് കർശന നിർദേശവും നൽകി. താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീധരൻ കെ കെ, സുനിൽ കുമാർ എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പൊതു വിപണി പരിശോധന കർശനമായി തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
#price #must #shown #Inspection #SupplyOfficer #shops #Kuttiadi