ദോഹ:(kuttiadi.truevisionnews.com) കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് (55) ഖത്തറിൽ അന്തരിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറെന്റിൽ ജീവനക്കാരനായിരുന്നു. ഖബറടക്കം ശനിയാഴ്ച്ച രാവിലെ 7.30 ചീക്കോന്ന് പള്ളി ഖബ്റിസ്ഥാനിൽ നടക്കും.
പിതാവ്: പരേതനായ കുഞ്ഞമ്മദ്. മാതാവ്: മറിയം. ഭാര്യ: ഷമീമ, മക്കൾ: ഡോ: തസ്ലിം ( ശാന്തി ക്ലിനിക്ക് കൈവേലി), നഷാ നസ്റിൻ, നാജിയ അഷറഫ്. മരുമകൻ: അജ്മൽ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം അബൂഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
#kandothukuni #native #Kakattil #passes-away #Qatar