നരിപ്പറ്റ: (kuttiadinews.in) വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന ഷബ്നയുടെ സ്മരണക്കായി നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കുന്നുമ്മൽ ഉപജില്ലയിലെ എൽ.പി, യു.പി വിദ്യാലയങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.


എൽ പി വിഭാഗത്തിൽ. റിഷി ദേവ് (ദേവർകോവിൽ വെസ്റ്റ് എൽപി സ്കൂൾ) ഒന്നും, ആദിയ ജെ.ആർ (ലിറ്റിൽ ഫ്ലവർ യുപി പശുക്കടവ്) രണ്ടും, അർഷിൻ സൂര്യ (ചങ്ങരംകുളം യുപി) മൂന്നും സ്ഥാനങ്ങൾ നേടി.
യുപി വിഭാഗത്തിൽ മിൻഹാ മെഹറിൻ (വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ), തേജൽ എസ് രാജേഷ് (നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി), ഘനശ്യാമ (ഗവ യു.പി വട്ടോളി) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.
പരിപാടി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ. പ്രഭാനന്ദിനി അധ്യക്ഷയായി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് പുറമേ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും നൽകി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ടി. കെ ദാമോദരൻ, രാംദാസ് കക്കട്ടിൽ, കെ.പി രജീഷ് കുമാർ, ടി. പി വിനോദൻ, അഖിലേന്ദ്രൻ നരിപ്പറ്റ, അനീഷ്. ഒ, ഷജിൽ, മഹാദേവൻ എന്നിവർ സംസാരിച്ചു.
#Naripatta #Social #Vihara #Center #Library #organized #children #drawingcompetition