കുറ്റ്യാടി : കണ്ണിനും മനസ്സിനും കുളിർമ പകരുന്ന കൊരണപ്പാറയും കൊളാട്ടയും, വിനോദ സഞ്ചാര സാധ്യത തെളിയുന്നു.കായക്കൊടി പഞ്ചായത്തിലെ വിവിധ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം മന്ത്രിക്ക് പദ്ധതി നിർദേശങ്ങൾ കൈമാറി.

" കായക്കൊടി വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്താവുന്ന ഒരിടം" എന്ന പദ്ധതിയാണ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സരിതാ മുരളി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറിയത്. ചങ്ങരംകുളത്ത് വേനൽകാലത്തും വെള്ളം കെട്ടി നിൽക്കുന്ന മത്സ്യ, ജൈവ വിഭവങ്ങളുടെ ഉറവിടവും ദേശാടനപക്ഷികളുടെ കേന്ദ്രവുമായ കൊളാട്ട ജലാശയം ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനെക്കുറിച്ചും പ്രോജക്ടിൽ പറയുന്നുണ്ട്.
അതുപോലെ കൊരണപ്പാറയുടെ ടൂറിസം സാധ്യതകളും, മറ്റ് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്, കെ. കൃഷ്ണൻ, എം.കെ. ശശി, അശ്വന്ത് പുള്ളിനോട്ട് തുടങ്ങിയവർ പങ്കെടുത്തു.
koonappaara and kolaatta , The potential for tourism is evident