വട്ടോളി: (kuttiadinews.in) പ്രമുഖ സി പി ഐ നേതാവും കുന്നുമ്മൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഗ്രസ്ഥ ശാല പ്രവർത്തകനും ആയിരുന്ന ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് വട്ടോളിയിൽ സി പി ഐ പ്രവർത്തകർ സ്മരണ പുതുക്കി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പതാക ഉയർത്തി. വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. റീന സുരേഷ് എം പി കുഞ്ഞിരാമൻ വിപി നാണു പ്രസംഗിച്ചു.
ഇന്ന് വട്ടോളി പെൻഷൻ ഭവനിൽ നടക്കുന്ന അനുസ്മരണ പരിപാടി സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി സുരേഷ്, ബാബു രജീന്ദ്രൻ കപ്പള്ളി, റീന സുരേഷ്, കെ കെ മോഹൻദാസ്, എം പി കുഞ്ഞിരാമൻ, ടി സുരേന്ദ്രൻ, വിവി പ്രഭാകരൻ, വി പി നാണു എന്നിവർ സംസാരിച്ചു.
#fifteenth #death #anniversary #TKunhikrishnanNambiar #observed