Dec 25, 2024 01:25 PM

കുറ്റാടി: (kuttiadi.truevisionnews.com) മൊകേരിയിലെ സമാന്തര കലാലയമായിരുന്ന യുറീക്കയിലെയും ന്യു യുറീക്കയിലെയും വിദ്യാർഥികളും അധ്യാപകരും ഓർമപ്പുസ്തകം പ്രകാശനം ചെയ്തു.

'മരംപെയ്യുമ്പോൾ' എന്ന പുസ്തകം വട്ടോളി നാഷണൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിൽ ഗാനരചയിതാവും സംഗീത സംവിധായകനുമായ ഇ വി വത്സൻ മാധ്യമപ്രവർത്തകൻ ബിജു പരവത്തിന് നൽകി പ്രകാശിപ്പിച്ചു.

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ പുരസ്‌കാരം നേടിയ എ കെ ശ്രീജിത്തിനെ ആദരിച്ചു. സുധീഷ് കുമാർ അധ്യക്ഷനായി.

എഴുത്തുകാരൻ ജയചന്ദ്രൻ മൊകേരി, ബാലൻ തളിയിൽ, പി പി ദിനേശൻ, കെ വി ശശി, സാജിദ് പെരുമ്പറ, പി എം സ്മിത എന്നിവർ സംസാരിച്ചു.

പി കെ ശ്രീജിത് സ്വാഗതവും ബിജു തെക്കയിൽ നന്ദിയും പറഞ്ഞു.

#marmappeyumbol #memory #book #studied #parallel #college #released

Next TV

Top Stories