നരിപ്പറ്റ: (kuttiadi.truevisionnews.com) മുസ്ലിം ലീഗ് കണ്ടോത്ത്കുനി ശാഖാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം നടത്തി.
അദബ് - 24 എന്ന പേരിൽ നടത്തിയ പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.
മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ സി.പി അമ്മത് അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ, ടി.പി.എം തങ്ങൾ, പാലോൽ കുഞ്ഞമ്മദ്, സക്കീന ഹൈദർ, എൻ ഹമീദ്, അഹമ്മദ് പാതിരിപ്പറ്റ, പി.പി നവാസ്, കെ.പി സലാം, ജസ്മിന നമ്പൂടികണ്ടി, മുഹമ്മദ് ഫിനു,
എസ്.എൻ റിസ്‌ന ഷെറിൻ, ഹുസൈൻ നഹർ, കെ.പി ഫർഹാൻ, പി.വി അബ്‌ദുല്ല സംസാരിച്ചു.വിവിധ സെഷനുകളിൽ കെ.പി നാസർ, സമീറ ഗഫൂർ, പി.കെ മജീദ് എന്നിവർ അധ്യക്ഷരായി. ഡോ. സുലൈമാൻ മേൽപ്പത്തൂർ, ജസ്ലീന അമത്ത്, രംഗീഷ് കടവത്ത് എന്നിവർ ക്ലാസെടുത്തു.
#family #reunion #Muslim #League #Kandothkuni #Branch #'Adab-24' #notable #public #participation #organizational #excellence.