നിട്ടൂർ: (kuttiadi.truevisionnews.com) റബ്ബർ ഷീറ്റ് കൂട തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു.
ഇന്ന് രാത്രി 08 :00 മണിയോട് കൂടി നിട്ടൂർ പടിഞ്ഞാറയിൽ അശോകന്റെ ഉടമസ്ഥതയിലുള്ള കൂടയ്ക്കാണ് തീ പിടിച്ചത്.
വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്ന് അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി തീ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാതെ റബ്ബർ കൂടയിൽ മാത്രമായി തീ അണച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് നടുക്കണ്ടി, ശിഖിലേഷ് കെ കെ, അശ്വിൻ മലയിൽ, ഷാംജിത് കുമാർ, സജീഷ് എം എന്നിവർ ചേർന്ന് തീ അണച്ചു.
#rubber #sheet #cage #caught #fire #brigade #arrived #extinguished #fire