കാവിലുംപാറ: (kuttiadi.truevisionnews.com) ലീഡർ ശ്രീ.കെ കരുണാകരന്റെ 14-ാംചരമദിനത്തോടനുബന്ധിച്ച് കാവിലുംപാറ ഗാർമെന്റ് ഹൈസ്കൂളിനടുത്ത് വെച്ച് അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും,അനുസ്മരണ യോഗവും നടന്നു.
അനുസ്മരണ സമ്മേളനം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ. ജമാൽ കോരംങ്കോട്ട് ഉദ്ഘാടനം ചെയ്തു.
ശ്രീ. കെ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ. കെ പി സി സി മെമ്പർ ശ്രീ കെ പി രാജൻ മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് ശ്രീ.പിജി സത്യനാഥ്,വി പി സുരേഷ്, സി.പി ജിനചന്ദ്രൻ, കെ സി കൃഷ്ണൻ മാസ്റ്റർ, ഒ രവീന്ദ്രൻ മാസ്റ്റർ, പി കെ ബാബു, എം.ടി നാരായണൻ, കെ.ടി വിജയലക്ഷ്മി, കെ.ടി രാജൻ മാസ്റ്റർ, പി.കെ രാധ എന്നിവർ സംസാരിച്ചു.
#Remembrance #meeting #laying #flowers #Leader #KKarunakarans #death #anniversary #observed