കുറ്റ്യാടി: (kuttiadi.truevisionnews.com) നൻമ ചാരിറ്റബിൾ ട്രസ്റ്റ്,മെയ്ത്ര ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ ഹൃദ്യോഗ ക്യാമ്പ് സംഘടിപ്പിച്ചു.
എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ ജമാൽ കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു.
ഐ എം എ കോഴിക്കോട് മുൻ പ്രസിഡന്റ് ഡോ.രാജു ബലറാം മുഖ്യാതിഥിയായി പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.സി അബ്ദുൽ മജീദ്,കുമ്പളംകണ്ടി അമ്മദ്, പ്രസ്സ് ഫോറം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്,മെയ്ത്ര പ്രതിനിധി ശ്രീജിത്ത് കെ,കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് ഹമീദ്,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ട്രസ്റ്റ് ഭാരവാഹികളായ കിണറ്റും കണ്ടി അമ്മദ്, മുസ്തഫ വാഴാട്ട്,വി.പി ആരിഫ്, സമീർ പൂവ്വത്തിങ്കൽ,ജൗഹർ ഒ വി,അബ്ബാസ് എ.എസ്,സബ് കമ്മറ്റി ഭാരവാഹികളായ കെ.യൂനുസ്,സി.കെ ഹമീദ്,നാസർ മുക്കിൽ,പുഞ്ചൻകണ്ടി അബ്ദുൽ അസീസ്,സലീന കണ്ണോത്ത്,നസീജ മുസ്തഫ എന്നിവർ നേതൃത്വം നൽകി.
ചടങ്ങിന് നന്മ ജനറൽ സിക്രട്ടറിഉബൈദ് വാഴയിൽ സ്വാഗതവുംട്രഷറർ കെ.ബഷീർ നന്ദിയും രേഖപ്പെടുത്തി.
നന്മ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന ക്യാമ്പിൽ നേരത്തെ രജിസ്റ്റർ ചെയ്ത 200 ഓളം രോഗികൾ പങ്കെടുത്തു.
#free #Hridyoga #assessment #medical #camp #organized