വേളം: (kuttiadi.truevisionnews.com) ഭാഷാശ്രീ സാഹിത്യ പുരസ്കാരം നേടിയ അധ്യാപകൻ പി രാധാകൃഷ്ണന് വേളം പൗരാവലിയുടെ ആദരം.
ചടങ്ങിൽ എം എൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ കെ മനോജൻ അധ്യക്ഷനായി വേളം പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതിൽ ഉപഹാരം നൽകി.
ഗാനരചയിതാവ് രമേശ് കാവിൽ സാംസ്കാരിക പ്രഭാഷണവും എഴുത്തുകാരൻ നാസർ കക്കട്ടിൽ പുസ്തക പരിചയവും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, വാർഡ് അംഗം അനിഷ പ്രദീപ്, കൺവീനർ സി രാജീവൻ, ട്രഷറർ തയ്യിൽ വാസു, എൻ കെ കാളിയത്ത്, പി പി ദിനേശൻ, പി വത്സൻ, മാണിക്കോത്ത് ബഷീർ, കെ കെ അബ്ദുല്ല,
കെ പി പവിത്രൻ, കെ എം രാജൻ, എം നാജീതാര എന്നിവർ സംസാരിച്ചു.പരിപാടിയോടനുബന്ധിച്ച് കവിയരങ്ങ് നടത്തി.
#affection #Tributes #PRadhakrishnan #won #BhashashreeSahityaAward