കുറ്റ്യാടി: (kuttiadi.truevisionnews.com) ജനുവരി 20 ന് കുറ്റ്യാടി സിറാജുൽ ഹുദയിൽ നടക്കുന്ന ഹഫ് ലത്തുൽ ഖുർആൻ സനദ്ദാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപികരിച്ചു.
യോഗം എസ്. വെ.എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങൾ സഖാഫി ഉദ്‌ഘാടനം ചെയ്തു.
ഇബ്രാഹിം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു.
അലി ബാഫഖി തങ്ങൾ വി. പി. എം. ഫൈസി വില്ല്യാപ്പള്ളി. ചിയൂർ മുഹമ്മദ് മുസ്‌ലിയാർ,പേരോട് അബ്ദുറഹ്മാൻ സഖാഫി,ചിയൂർ അബ്ദുറഹ്മാൻ ദാരിമി തുടങ്ങിയവരെ ഉന്നതാധികാര കമ്മിറ്റിയായി തിരഞ്ഞെടുത്തു.
ത്വാഹ തങ്ങൾ ചെയർമാൻ , റഷീദ് ബുഖാരി ജനറൽ കൺവീനർ പൊന്നങ്കോട് അബൂബക്കർ ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.
#New #Chariots #reception #committee #Sanadana #conference #formed #Sirajul Huda