---
title: "#Fireandrescue | അബദ്ധത്തിൽ കിണറ്റിൽ വീണു; പരിക്കുകൾ കൂടാതെ പോത്തിനെ കരയ്‌ക്കെത്തിച്ച്  അഗ്നിരക്ഷാസേന"
english_title: "#rescue #operation #carried #out #buffalo #well"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/258352/rescue-operation-carried-out-buffalo-well"
published_at: "2024-12-23T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676917f4b939f_fire_and_rescue.jpg"
keywords: []
---

# #Fireandrescue | അബദ്ധത്തിൽ കിണറ്റിൽ വീണു; പരിക്കുകൾ കൂടാതെ പോത്തിനെ കരയ്‌ക്കെത്തിച്ച്  അഗ്നിരക്ഷാസേന

> **Lead Summary:** **വേളം: **പുല്ല് മെയുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ ചേരാപുരം പുത്തലത്ത് പൊളിഞ്ഞൊളി കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പോത്തിനെ നാദാപുരം അഗ്നിരക്ഷാസേന രക്ഷിച്ചു.

## Article Content

**വേളം: **പുല്ല് മെയുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണ ചേരാപുരം പുത്തലത്ത് പൊളിഞ്ഞൊളി കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പോത്തിനെ നാദാപുരം അഗ്നിരക്ഷാസേന രക്ഷിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സി സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിഷ്ണു കിണറിൽ ഇറങ്ങി.

സേഫ്റ്റി ബെൽറ്റ്‌, ഹോസും കയർ എന്നിവ ഉപയോഗിച്ച് പോത്തിനെ പരിക്കുകൾ കൂടാതെ പുറത്തേക്ക് എത്തിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജി ചാക്കോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷാഗിൽ, ലിനീഷ് കുമാർ, പ്രജീഷ്, അഭിനന്ദ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/258352/rescue-operation-carried-out-buffalo-well)